
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് ഡേ ചലച്ചിത്രതാരവും മോഡലുമായ റിതു മന്ത്ര ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഡോ. ആൻ്റണി വടക്കേകര വി.സി അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിമി പി.എസ് കോളേജിൻ്റെ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ അതിഥി റിതു മന്ത്ര മിസ്സ് ഇന്ത്യ മത്സരത്തിലും, ബിഗ് ബോസ് സീസൺ 3 യിലും പങ്കെടുത്തതിൻ്റെയും ചലച്ചിത്ര-മോഡലിങ് മേഖലകളിലെയും അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, പ്രോഗ്രാം കൺവീനർ നെവിൻ സാം, ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ വി.സി, ഗിദ്യ ലാൽ, യൂണിയൻ ചെയർ പേഴ്സൺ ജെസ്വിൻ ജോസ് എന്നിവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, അവസാന വർഷ ഡിഗ്രി വിദ്യാർഥികളുടെ യാത്രയയപ്പും, വിദ്യാർഥികളുടെ കലാപരിപാടികളും കോളേജ് വാർഷീകാഘോഷത്തെ അവിസ്മരണീയമാക്കി.
Photo Courtesy - Google








